ig gold price : യുഎഇ: റെക്കോര്‍ഡ് വിലയിലുണ്ടായിട്ടും എല്ലാവരും സ്വര്‍ണം വാങ്ങുന്നത് എന്തുകൊണ്ട്? - Pravasi Vartha MONEY

ig gold price : യുഎഇ: റെക്കോര്‍ഡ് വിലയിലുണ്ടായിട്ടും എല്ലാവരും സ്വര്‍ണം വാങ്ങുന്നത് എന്തുകൊണ്ട്?

റെക്കോര്‍ഡ് ഉയര്‍ന്ന വില ഉണ്ടായിരുന്നിട്ടും, യുഎഇയിലെ സ്വര്‍ണ്ണക്കടകളില്‍ വില്‍പന കുതിച്ചുയരുകയാണ്. സ്വര്‍ണം വാങ്ങാന്‍ ig gold price ആളുകള്‍ ഒഴുകിയെത്തിയതിനാല്‍ രാജ്യത്തുടനീളമുള്ള കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ കാരണം എന്താണെന്ന് അറിയേണ്ടേ?
വിദഗ്ധരുടെ അഭിപ്രായത്തില്‍, വില്‍പ്പനയില്‍ വര്‍ധനയുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വില ഉയരുമെന്ന ചിന്തയാണ്. വെള്ളിയാഴ്ച, സ്വര്‍ണം ഔണ്‍സിന് 2,075 ഡോളറിലെത്തി, മെയ് മാസത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചുയരാനുള്ള പാതയിലാണ് ഇപ്പോഴുള്ളത്.
അടുത്ത കാലത്തായി വില്‍പ്പനയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ടായതായി നിഷ്‌ക് ജ്വല്ലറി ചെയര്‍മാന്‍ നിഷിന്‍ തസ്ലിം പറഞ്ഞു. ”സ്വര്‍ണ്ണ വിലയിലെ വര്‍ധനയാണ് ഒരു പ്രധാന കാരണം. സ്വര്‍ണ്ണ വിലയിലെ ഉയര്‍ച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ദ്ധിച്ച ഡിമാന്‍ഡ് സൃഷ്ടിച്ചു. വാങ്ങുന്ന അളവില്‍ നേരിയ കുറവുണ്ട്. അതേസമയം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും അനുകൂലമായ വിപണി സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍, സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ഞങ്ങളുടെ ഓഫറുകളോടും ആളുകള്‍ നല്ല താല്‍പര്യം കാണിക്കുന്നുണ്ട്” അദ്ദേഹം വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായിലെ എല്ലാ ഔട്ട്ലെറ്റുകളിലും കമ്പനിയുടെ വില്‍പ്പന വര്‍ധിച്ചതായി സൈബ ജ്വല്ലറി ജനറല്‍ മാനേജര്‍ സുരേഷ് ബാബു പറഞ്ഞു. ഉയരുന്ന വിലയെക്കുറിച്ചുള്ള ആശങ്ക ആളുകള്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള പ്രേരക ഘടകങ്ങളിലൊന്നാണെന്ന് അദ്ദേഹം സമ്മതിച്ചു. 2400 ഡോളര്‍ വരെ സ്വര്‍ണവില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണയായി ഡിസംബര്‍ അവസാനത്തോടെ, വിലക്കയറ്റം ഉണ്ടാകാറുണ്ട്. അതിനാല്‍ വില വര്‍ധന തുടരുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. ഹ്രസ്വകാലത്തേക്ക് ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം, എന്നാല്‍ വില മുകളിലേക്ക് തന്നെ പോകാനാണ് സാധ്യതയെന്ന് സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതും ഉയര്‍ന്ന വില്‍പ്പനയ്ക്ക് കാരണമാണെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *