cop28 in dubai : യുഎഇ: ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം; ആദ്യദിനം തന്നെ എത്തിയത് ആയിരങ്ങള്‍ - Pravasi Vartha DUBAI

cop28 in dubai : യുഎഇ: ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം; ആദ്യദിനം തന്നെ എത്തിയത് ആയിരങ്ങള്‍

ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ cop28 in dubai പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് ഗ്രീന്‍ സോണ്‍ തുറന്നു. ഞായറാഴ്ച രാവിലെ 10ന് തുറന്ന ഗ്രീന്‍ സോണിലേക്ക് ആയിരക്കണക്കിനാളുകളാണ് ആദ്യദിനത്തില്‍ തന്നെ എത്തിയത്. നേരത്തേ വെബ്‌സൈറ്റ് വഴി പാസെടുത്തവര്‍ക്കു മാത്രമാണ് സോണിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മെട്രോ വഴിയും സ്വന്തമായി വാഹനങ്ങളിലുമായാണ് സന്ദര്‍ശകര്‍ രാവിലെ മുതല്‍ എത്തിത്തുടങ്ങിയത്. സന്ദര്‍ശകരെ സ്വീകരിക്കാന്‍ എക്‌സ്‌പോ 2020 ദുബായ് വിശ്വമേളയുടെ സമയത്തേതിന് സമാനമായ ഒരുക്കങ്ങളാണ് അധികൃതര്‍ ഒരുക്കിയത്.
ഇവിടങ്ങളില്‍ യുവാക്കളുടെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അവസരവുമുണ്ട്. 200 സ്വകാര്യ കമ്പനികളുടെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രദര്‍ശനമാണ് ഗ്രീന്‍ സോണിലുള്ളത്. മിക്കവയും കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കുന്ന നൂതനമായ പ്രദര്‍ശനങ്ങളാണ്. സന്ദര്‍ശകര്‍ക്ക് രുചികരവും പോഷകപ്രദവുമായ ലഭ്യമാക്കാനായി 90ലധികം ഭക്ഷണ-പാനീയ ഔട്ട്ലറ്റുകളും സോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 12 വരെയാണ് ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളത്. ഒരു ദിവസം 70,000 പേര്‍ വരെ സൈറ്റ് സന്ദര്‍ശിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടികള്‍, ഇവന്റുകള്‍, ഷോകള്‍ എന്നിവയും അരങ്ങേറും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ലോകോത്തരമായ സമ്മേളന വേദിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഏക സ്ഥലമാണ് ഗ്രീന്‍ സോണ്‍. നാലുലക്ഷം പേര്‍ ആദ്യഘട്ടത്തില്‍ പാസിനായി അപേക്ഷിച്ചതായാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. ഞായറാഴ്ചത്തെ പാസ് വിതരണം ശനിയാഴ്ച വൈകീട്ടോടെ തന്നെ അധികൃതര്‍ അവസാനിപ്പിച്ചിരുന്നു. പരിസ്ഥിതിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പൊതുജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങളും വിവിധ വിദഗ്ധരുടെ സംസാരങ്ങളും വിവിധ വേദികളിലായി ആരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥ പരിഹാരങ്ങള്‍ അവതരിപ്പിക്കുന്ന ഏഴു തീമാറ്റിക് ഹബുകളാണ് ഗ്രീന്‍ സോണില്‍ തയാറാക്കിയിട്ടുള്ളത്. ഊര്‍ജ പരിവര്‍ത്തന ഹബ്, വൈജ്ഞാനിക ഹബ്, കാലാവസ്ഥ ധനകാര്യ ഹബ്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്, സ്റ്റാര്‍ട്ടപ് വില്ലേജ്, ഹ്യൂമാനിറ്റേറിയന്‍ ഹബ്, യുവജന ഹബ് എന്നിങ്ങനെ സജ്ജീകരിച്ച ഹബുകളിലെല്ലാം ഞായറാഴ്ച രാവിലെ മുതല്‍ സന്ദര്‍ശകരെത്തി. കാലാവസ്ഥ വ്യതിയാനവും സുസ്ഥിരതയും സംബന്ധിച്ച 300ലധികം ചര്‍ച്ചകളും പരിപാടികളും വിവിധ ഹബുകളിലായി നടക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *