buy flights : യുഎഇ: ഏറ്റവും ചെലവു കുറഞ്ഞ വിമാനനിരക്കുള്ള സ്ഥലങ്ങള്‍ വെളിപ്പെടുത്തി വിദഗധര്‍ - Pravasi Vartha TRAVEL

buy flights : യുഎഇ: ഏറ്റവും ചെലവു കുറഞ്ഞ വിമാനനിരക്കുള്ള സ്ഥലങ്ങള്‍ വെളിപ്പെടുത്തി വിദഗധര്‍

കോവിഡ് -19 പാന്‍ഡെമിക്കിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ കാലഘട്ടത്തില്‍ നിന്ന് യാത്രാ മേഖല പുറത്തുവരുമ്പോഴും, വിമാനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, യുഎഇയില്‍ നിന്നുള്ള പല സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്ക് buy flights ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് ഈ വര്‍ഷം 72 ശതമാനം കുറവ് രേഖപ്പെടുത്തി.
സ്‌കൈസ്‌കാനറിന്റെ ട്രാവല്‍ ട്രെന്‍ഡ്‌സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ യുഎഇയില്‍ നിന്നുള്ള വിമാന നിരക്ക് ഇടിഞ്ഞ ലക്ഷ്യസ്ഥാനങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒര്‍ലാന്‍ഡോ (72 ശതമാനം); മാലെ, മാലിദ്വീപ് (58 ശതമാനം); റോം, ഇറ്റലി (52 ശതമാനം); ജര്‍മ്മനിയിലെ മ്യൂണിക്കിലും (47 ശതമാനം) എ്ന്നിവ ഉള്‍പ്പെടുന്നു. ബാങ്കോക്ക്, തായ്‌ലാന്‍ഡ്; അന്റല്യ, തുര്‍ക്കി; ഇന്തോനേഷ്യയിലെ ബാലി, എന്നിവിടങ്ങളില്‍ 17 മുതല്‍ 23 ശതമാനം വരെ വിലയിടിവ് ഉണ്ടായിട്ടുണ്ട്.
സീസണല്‍ ഡിസ്‌കൗണ്ടുകളിലൂടെ എയര്‍ലൈനുകള്‍ ബുക്കിംഗിനെ ഉത്തേജിപ്പിക്കുന്നതും പുതിയ റൂട്ടുകളും ശേഷിയും ചേര്‍ക്കുന്നതുമാണ് വില കുറയാനുള്ള പ്രധാന കാരണങ്ങള്‍. ഈ ശൈത്യകാല അവധിക്കാലത്ത് യാത്രയ്ക്കുള്ള ആവശ്യം ശക്തമായിരുന്നു, 2023 ക്യു 4-ല്‍ യുഎഇയില്‍ നിന്നുള്ള ഫ്‌ലൈറ്റ് തിരയലുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം ഉയരുകയും ചെയ്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കഴിഞ്ഞ നാല് മാസത്തിനിടെ ”പ്രധാന” ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന നിരക്കുകളില്‍ ”മിതമായ കുറവ്” ഉണ്ടായതായി യുഎഇ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മുസാഫിര്‍ പറഞ്ഞു, ”സെപ്റ്റംബറില്‍, മുന്‍ മാസങ്ങളെ അപേക്ഷിച്ച് വിമാന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തി. ശരാശരി, വിമാന നിരക്ക് 15-20 ശതമാനം കുറഞ്ഞു,’ ഏജന്‍സിയിലെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് റാഷിദ സാഹിദ് വ്യക്തമാക്കി.
മെച്ചപ്പെട്ട ഡീലുകള്‍ക്കായി മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും വിദഗധര്‍ താമസക്കാരെ ഉപദേശിച്ചു. ”വേനല്‍ അവധി, നീണ്ട വാരാന്ത്യങ്ങള്‍, പ്രധാന സ്‌കൂള്‍ അവധി ദിനങ്ങള്‍, ഈദ് അല്‍ അദ്ഹ, ഈദ് അല്‍ ഫിത്തര്‍, ശീതകാല അവധി ജനപ്രിയ ഉത്സവങ്ങള്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന യാത്രാ സീസണുകള്‍. അവസാന നിമിഷത്തെ ബുക്കിംഗുകള്‍, പ്രത്യേകിച്ച് ഉയര്‍ന്ന ഡിമാന്‍ഡ് കാലയളവില്‍, കൂടുതല്‍ ചെലവേറിയതായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *