kerala expat : ശ്രദ്ധ നേടി വ്യത്യസ്ത അലങ്കാരം; യുഎഇയോടുള്ള സ്‌നേഹം ഫെരാരിയിലൂടെ പ്രകടമാക്കി മലയാളി - Pravasi Vartha PRAVASI

kerala expat : ശ്രദ്ധ നേടി വ്യത്യസ്ത അലങ്കാരം; യുഎഇയോടുള്ള സ്‌നേഹം ഫെരാരിയിലൂടെ പ്രകടമാക്കി മലയാളി

യുഎഇയോടുള്ള സ്‌നേഹം ഫെരാരിയിലൂടെ പ്രകടമാക്കി മലയാളി.യു.എ.ഇ.യുടെ ദേശീയദിനാഘോഷം വ്യത്യസ്തമാക്കി മലയാളിസംരംഭകന്‍. ലോകത്തെ ഏറ്റവും വേഗംകൂടിയ വാഹനങ്ങളിലൊന്നായ ഫെരാരി എഫ് 8 മന്‍സൂരി വാഹനം ദേശീയചിഹ്നങ്ങളും രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും കൊണ്ടലങ്കരിച്ചാണ് കോഴിക്കോട് സ്വദേശിയും സംരംഭകനുമായ ഷഫീഖ് അബ്ദുല്‍ റഹിമാന്‍ kerala expat ശ്രദ്ധനേടിയത്. ഗോള്‍ഡ് ഇലക്ട്രോ പ്ലെയ്റ്റഡ് ഫ്‌ലോറല്‍ ഡ്രോയിങ്ങുകള്‍കൊണ്ടാണ് വാഹനം അലങ്കരിച്ചിട്ടുള്ളത്.
രാഷ്ട്രപിതാവായ ശൈഖ് സായിദ്മുതല്‍ രാഷ്ട്രശില്പികളായ ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വാഹനത്തിന്റെ ഇരുവശത്തുമായി ആലേഖനം ചെയ്തിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് അഷര്‍ ഗാന്ധിയാണ് വാഹനത്തിന്റെ അലങ്കാരങ്ങളൊരുക്കിയത്. ആഘോഷത്തിന് ഫെറാരി തിരഞ്ഞെടുത്തത് യു.എ.ഇ.യുടെ കുതിപ്പ് മനസ്സിലുള്ളതുകൊണ്ടാണെന്നും ഷഫീഖ് പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അതോടൊപ്പം ദുബായിലെ നൂറുകണക്കിന് ടാക്‌സിഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ താമസിക്കുന്ന അല്‍ ഖൂസിലെ ദുബായ് ഡിവലപ്മെന്റ് ബില്‍ഡിങ് സമുച്ചയത്തില്‍ ദേശീയദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു. ആഘോഷച്ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ദുബായ് ഡിവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഈസ മുഹമ്മദ് അല്‍ സംത്, സാലിഹ് മുഹമ്മദ് അബ്ദുല്ല, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി എന്നിവര്‍ അതിഥികളായി പങ്കെടുത്തു. വിവിധ സ്ഥാപനമേധാവികളെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. പരമ്പരാഗത അറബ് നൃത്തങ്ങളും സ്‌കൂള്‍വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കഴിഞ്ഞ ഒരുപതിറ്റാണ്ടിലേറെയായി ദേശീയ ദിനാഘോഷം ആഡംബരവാഹനങ്ങള്‍ അലങ്കരിച്ചും സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിപാടികള്‍ ഒരുക്കിയും ഷഫീഖ് സ്വന്തമായി ആഘോഷിച്ചുവരുന്നു. സ്വന്തം രാജ്യത്തെപ്പോലെത്തന്നെ പോറ്റമ്മ രാജ്യമായ യു.എ.ഇ.യെയും ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നതുകൊണ്ടാണ് എല്ലാവര്‍ഷവും വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *