www airindiaexpress in ticket booking : യുഎഇ ദേശീയ ദിന സമ്മാനം; ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ കിഴിവ് പ്രഖ്യാപിച്ച് എയര്‍ലൈന്‍ - Pravasi Vartha TRAVEL

www airindiaexpress in ticket booking : യുഎഇ ദേശീയ ദിന സമ്മാനം; ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ കിഴിവ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

യുഎഇ ഇന്ന് 52-ാം ദേശീയ ദിനം ആഘോഷിക്കുമ്പോള്‍, എയര്‍ ഇന്ത്യ എക്‌സപ്രസും രാജ്യത്തിന്റെ ആഘോഷത്തില്‍ പങ്കാളികളായി. യുഎഇ ദേശീയ ദിനത്തോടുള്ള ആദരസൂചകമായി 2023 ഡിസംബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ബജറ്റ് കാരിയറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് www airindiaexpress in ticket booking 15 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 3 വരെയുള്ള ബുക്കിംഗുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാത്രം ആഴ്ചയില്‍ 195 സര്‍വീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ദുബായില്‍ നിന്ന് 80 സര്‍വീസ്, ഷാര്‍ജയില്‍ നിന്ന് 77 പ്രതിവാര ഫ്‌ലൈറ്റുകള്‍, അബുദാബിയില്‍ നിന്ന് 31 വിമാനങ്ങള്‍, റാസല്‍ ഖൈമയില്‍ നിന്ന് 5 പ്രതിവാര ഫ്‌ലൈറ്റുകളും അല്‍ ഐനില്‍ നിന്നും നിന്ന് 2 വിമാനങ്ങളും സര്‍വീസ് നടത്തുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വ്യത്യസ്ത മേഖലകളിലും ബിസിനസ്സുകളിലും പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സിലെ ഏറ്റവും ഉയര്‍ന്ന പ്രവാസി സമൂഹമായ ഏകദേശം 3.5 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യുഎഇയിലുള്ളത്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും എയര്‍ലൈന്‍ ലക്ഷ്യമിടുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് അടുത്തിടെ പറഞ്ഞിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *