emirates plane : യുഎഇ: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ പേരില്‍ നിക്ഷേപ പദ്ധതി; വിശദീകരണവുമായി അധികൃതര്‍ - Pravasi Vartha DUBAI

emirates plane : യുഎഇ: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ പേരില്‍ നിക്ഷേപ പദ്ധതി; വിശദീകരണവുമായി അധികൃതര്‍

എയര്‍ലൈനിന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ നിക്ഷേപ പദ്ധതിയെക്കുറിച്ച് എമിറേറ്റ്സ് emirates plane മുന്നറിയിപ്പ് നല്‍കി. സിഇഒയുടെയും എമിറേറ്റ്സ് വിമാനത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള പുതിയ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നതായി വ്യാജ പോസ്റ്റില്‍ പറയുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഗവണ്‍മെന്റ് നിയന്ത്രിതമെന്ന് അവകാശപ്പെടുന്ന ഒരു പ്ലാറ്റ്ഫോമില്‍ നിക്ഷേപകര്‍ക്ക് ഏകദേശം 10 ശതമാനം പ്രതിമാസ വരുമാനം ഈ തട്ടിപ്പ് പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ‘$200 മുതല്‍ ആരംഭിക്കുന്ന എമിറേറ്റ്സ് ഓഹരികളില്‍ നിക്ഷേപിച്ച് പ്രതിമാസം $9700 ഉണ്ടാക്കാന്‍ നിങ്ങള്‍ക്കൊരു അവസരം’ എന്ന അവകാശവാദത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.
”എമിറേറ്റ്സിന്റെ പേരില്‍ വ്യാജ നിക്ഷേപ പദ്ധതി പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേജ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു,” എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. എമിറേറ്റ്‌സുമായി ബന്ധപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളും ഞങ്ങളുടെ ഔദ്യോഗിക ചാനലുകളില്‍ വഴി മാത്രമേ പുറത്തുവിടുകയുള്ളൂ,’ പ്രസ്താവനയില്‍ ഊന്നിപ്പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *