jobs norka : താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് സൗജന്യം; മികച്ച തൊഴിവസരം ഇതാ - Pravasi Vartha JOB

jobs norka : താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് സൗജന്യം; മികച്ച തൊഴിവസരം ഇതാ

മികച്ച തൊഴിവസരം ഒരുക്കി നോര്‍ക്ക റൂട്ട്‌സ്. സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH)ലേയ്ക്ക് വിവിധ സ്‌പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് jobs norka സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല.
കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ്.
അനസ്‌തേഷ്യ/ കാര്‍ഡിയാക് സര്‍ജറി/ കാര്‍ഡിയോത്തോറാക്‌സ് / എമര്‍ജന്‍സിc മെഡിസിന്‍/ ജെറിയാട്രിക്‌സ് /ICU / മൈക്രോ സര്‍ജറി /നിയോനാറ്റല്‍ ഇന്റന്‍സീവ് job കെയര്‍ യൂണിറ്റ് (NICU) / ന്യൂറോളജി/ ന്യൂറോ സര്‍ജറി / പ്ലാസ്റ്റിക് സര്‍ജറി / നെഫ്രോളജി /സര്‍ജിക്കല്‍ ഓങ്കോളജി/ യൂറോളജി എന്നീ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (JPG ഫോര്‍മാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്‌സിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്.
ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി വെന്യു എന്നിവ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും അറിയിക്കുന്നതാണ്. rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2023 നവംബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *