job fair : മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കി കരിയര്‍ ഫെയറിന് ആരംഭം - Pravasi Vartha JOB

job fair : മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കി കരിയര്‍ ഫെയറിന് ആരംഭം

മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ഒരുക്കി കരിയര്‍ ഫെയറിന് job fair ആരംഭം. നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യദിനം പൂര്‍ത്തിയായത് 21 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 100 പേരുടെ അഭിമുഖങ്ങള്‍. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യ ദിനമായ തിങ്കളാഴ്ച (09-11-2023) വിവിധ സ്‌പെഷ്യാലിറ്റികളിലായി 21 ഡോക്ടര്‍മാരും 79 നഴ്‌സമാരും അഭിമുഖങ്ങളില്‍ പങ്കെടുത്തു. കൊച്ചി മരടിലെ ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ രാവിലെ 8 ന് തുടങ്ങിയ വിവിധ അഭിമുഖങ്ങള്‍ വൈകിട്ട് നാലു മണിക്ക് പൂര്‍ത്തിയായി (ഒന്നാംദിനം).
നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യു.കെ യിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്‌ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ ക്ഷണിച്ചത്. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കാണ് മൂന്നാമത് എഡിഷനില്‍ അവസരമുളളത്. യു.കെ യില്‍ നിന്നുളള മൈക്ക് റീവ് (ഡെപ്യൂട്ടി സിഇഒ നാവിഗോ), ജോളി കാരിംഗ്ടണ്‍ (അന്താരാഷ്ട്ര റിക്രൂട്ട്മെന്റ്, പ്രോജക്ട് ലീഡ്) അഞ്ജല ജോണ്‍, എന്‍.എച്ച്.എസ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുളള 40 അംഗസംഘമാണ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്. സംഘം നാളെ എറണാകുളം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നുണ്ട്. നോര്‍ക്ക റൂട്‌സില്‍ നിന്നും റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം T K യുടെ നേതൃത്വത്തിലുളള സംഘവും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
നോര്‍ക്ക യു.കെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (ENGLISH, MALAYALAM) 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും.
നവംബര്‍ 10 ന് അവസാനിക്കും. നോര്‍ക്ക-യു.കെ കരിയര്‍ ഫെയറിന്റെ ആദ്യഘട്ടം 2022 നവംബര്‍ 21 മുതല്‍ 25 വരെയും രണ്ടാംഘട്ടം 2023 മെയ് 04 മുതലേ 06 വരെയും എറണാകുളത്തായിരുന്നു. ഇരു കരിയര്‍ ഫെയറുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 109 പേര്‍ (വിവിധ വിഭാഗങ്ങളിലായി) ഇതിനോടകം യു.കെയിലെത്തി. ഇവരുടെ കൂട്ടായ്മ കഴിഞ്ഞ മാസം യോര്‍ക്ക്‌ഷെയറില്‍ (യു.കെ) സംഘടിപ്പിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *