നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഓണ്‍ലൈന്‍ തട്ടിപ്പ് തടയുന്നതിനുള്ള സംവിധാനവുമായി യുഎഇയിലെ ബാങ്ക്. ഓണ്‍ലൈന്‍ കാര്‍ഡ് തട്ടിപ്പിന് പരിഹാരവുമായി
നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ (NBF) uae bank account രംഗത്തെത്തി. ബാങ്ക് നല്കുന്ന എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലും ഉപയോഗിക്കാവുന്ന ‘CVVkey’ സംവിധാനം രാജ്യവ്യാപകമായി അവതരിപ്പിച്ചു. CVVkey സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വഞ്ചനയില്‍ നിന്നും മറ്റ് ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള NBF ന്റെ ശ്രമങ്ങളില്‍ പ്രധാന ഘടകമായിരിക്കും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?
പേയ്മെന്റ് കാര്‍ഡ് തട്ടിപ്പിന്റെ 90 ശതമാനവും ഓണ്‍ലൈനിലാണ് സംഭവിക്കുന്നത്. കൂടാതെ, മോഷ്ടിച്ച ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും തട്ടിപ്പ് നടക്കുന്നു. ചില സാഹചര്യങ്ങളില്‍ ഓണ്‍ലൈനായി കാര്‍ഡുകള്‍ ഉപയോഗിക്കാത്ത കാര്‍ഡ് ഉടമകള്‍ പോലും ത്ടടിപ്പിന് ഇരകളാകാം.
CVVkey
കാര്‍ഡിന്റെ പിന്‍ഭാഗത്തുള്ള 3 അക്ക CVV കോഡിന് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ് CVVkey. ഇത് ദിവസം മുഴുവന്‍ മാറുന്നു. ഡൈനാമിക് സിവിവി കോഡ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കാര്‍ഡ് ഉടമയുടെ ഫോണിലെ CVVkey ആപ്പ് വഴി എളുപ്പത്തില്‍ ഇത് ആക്സസ് ചെയ്യാം.
ഓരോ കുറച്ച് മണിക്കൂറിലും, സേവനത്തില്‍ എന്റോള്‍ ചെയ്ത ഓരോ കാര്‍ഡിനും CVVkey ആപ്പ് ഒരു 3 അക്ക ഡൈനാമിക് സുരക്ഷാ കോഡ് നല്കുന്നു. കാര്‍ഡിന്റെ പിന്‍ഭാഗത്തുള്ള മൂന്നക്ക സുരക്ഷാ കോഡ് ആവശ്യപ്പെടുമ്പോഴെല്ലാം (ഉദാഹരണത്തിന്, ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കുള്ള ചെക്ക്ഔട്ട് സമയത്ത്), കാര്‍ഡ് ഉടമ അവരുടെ ഫോണിലെ ആപ്പില്‍ നിന്ന് പുതിയ കോഡ് നല്കുന്നു. അതിനാല്‍ കാര്‍ഡ് മോഷ്ടിക്കപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് പണം കൈക്കലാക്കാന്‍ സാധിക്കുകയില്ല.
CVVkey-ലേക്ക് മാറുന്നത് വഴി ഉപഭോക്താവിന്റെ കാര്‍ഡ് വിശദാംശങ്ങള്‍ നഷ്ടപ്പെടില്ല എന്നതും ശ്രദ്ധേയമാണ്. മുമ്പേയുള്ള ചെയ്ത പേയ്മെന്റുകള്‍ തുടര്‍ന്നും നടത്താം. കൂടാതെ പുതിയ പേയ്മെന്റുകള്‍ ഡൈനാമിക് സിവിവി ഉപയോഗിച്ച് സജ്ജീകരിച്ചുകഴിഞ്ഞാല്‍ അന്നുമുതല്‍ പണമടയ്ക്കല്‍ തടസ്സമില്ലാതെ ചെയ്യാനും സാധിക്കും.