നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
രാജ്യത്ത് നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി employment insurance വരുന്നു. ജനുവരി 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ജോലി നഷ്ടപ്പെട്ടാല്‍ 3 മാസത്തേക്കു വേതനം ലഭിക്കുന്ന ഈ പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ജോലിയില്ലാത്ത കാലയളവില്‍ മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുകയാണു ലക്ഷ്യമെന്നു മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ മറ്റൊരു ജോലി കണ്ടെത്താം. ഇതുസംബന്ധിച്ച് 9 ഇന്‍ഷുറന്‍സ് കമ്പനികളുമായി മന്ത്രാലയം കരാര്‍ ഒപ്പിട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ജോലി നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. 2 ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും. തുടര്‍ച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവര്‍ക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവര്‍ക്കും രാജിവച്ചവര്‍ക്കും ആനുകൂല്യം കിട്ടില്ല.
സവിശേഷതകള്‍
പ്രതിമാസ ശമ്പളം 16,000 ദിര്‍ഹത്തില്‍ താഴെയുള്ളവര്‍ 5 ദിര്‍ഹവും അതില്‍ കൂടുതല്‍ ഉള്ളവര്‍ 10 ദിര്‍ഹവുമാണ് മാസത്തില്‍ പ്രീമിയം അടയ്‌ക്കേണ്ടത്.
ജീവനക്കാരന്റെ സൗകര്യം അനുസരിച്ചു മാസത്തിലോ 3, 6, 9, 12 മാസത്തില്‍ ഒരിക്കല്‍ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.
ആദ്യ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കു ജോലി നഷ്ടപ്പെട്ടാല്‍ മാസത്തില്‍ 10,000 ദിര്‍ഹത്തില്‍ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തില്‍ ഉള്ളവര്‍ക്കു 20,000 ദിര്‍ഹത്തില്‍ കൂടാത്ത തുകയും ലഭിക്കും.
ഒരേസമയം പരമാവധി 3 മാസത്തേക്കാണ് ആനുകൂല്യം. അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ലഭിക്കുക.
ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇ-പോര്‍ട്ടല്‍ വഴിയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ പദ്ധതിയില്‍ ചേരാം.