ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
അനുഗ്രഹീതമായ റമദാൻ വ്രതാരംഭത്തിന് ഇനി 100 ദിവസങ്ങൾ കൂടി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 2023 മാർച്ച് 23 ന് റമദാൻ ആരംഭം Ramadan 2023 എന്ന് സാംസ്കാരിക വിവര വകുപ്പിലെ ഷാർജ പ്ലാനറ്റോറിയം ട്വിറ്ററിൽ കുറിച്ചു. Ramadan റമദാനിൻ്റെ ആദ്യ ദിവസം 2023 മാർച്ച് 23 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഇൻ്റർനാഷണൽ യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിലെ അംഗമായ ഇബ്രാഹിം അൽ-ജർവാൻ സൂചിപ്പിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഇസ്ലാമിക ചന്ദ്ര കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. വിശ്വാസികള്‍ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഏകദേശം 30 ദിവസം ഉപവാസമിരിക്കുന്ന നാളുകളാണ് റമദാൻ. പ്രഭാതം മുതൽ വൈകുന്നേരം വരെ വിശ്വാസികൾ ഭക്ഷണവും വെള്ളവും ഒഴിവാക്കി സൃഷ്ടാവിലേക്ക് അടുക്കുന്ന പുണ്യകാലമാണിത്.
അതേസമയം, ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസം 2023 ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. റമദാനിലെ നോമ്പ് മാസത്തിന്റെ അവസാനത്തിലാണ് ഈദുൽ ഫിത്തർ അടയാളപ്പെടുത്തുന്നത്. ഹിജ്‌റി കലണ്ടർ പ്രകാരം, റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് തീയതികൾ. എന്നാൽ യഥാർത്ഥ തീയതികൾ ചന്ദ്ര ദർശനത്തിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.