ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് പണം കൈക്കലാക്കി മറ്റൊരു യുവതിയെ വിവാഹം ചെയ്തയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി al ain court . നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 200,000 ദിര്‍ഹം വാങ്ങിയ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിനാല്‍ പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmxഅല്‍ഐന്‍ സിവില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ഗള്‍ഫ് പൗരനോട് പണം യുവതിക്ക് തിരികെ നല്‍കാന്‍ ഉത്തരവിട്ടത്. അതേ രാജ്യക്കാരിയായ യുവതിയെ പരിചയപ്പെട്ട് യുവാവ് വിവാഹ വാഗ്ദാനെ നല്‍കിയതായി കോടതിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്നു.
നിലവിലെ മോശമായ സാമ്പത്തിക സ്ഥിതി കാരണം വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ പ്രതി യുവതിയോട് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 200,000 ദിര്‍ഹം ട്രാന്‍സ്ഫര്‍ ചെയ്തു. പണം ലഭിച്ചയുടന്‍ തന്നെ അയാള്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങിയെന്നും തന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും യുവതി പറഞ്ഞു. അയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചതായി പിന്നീട് മനസിലാക്കി. തുടര്‍ന്നാണ് നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി അയാള്‍ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്.
എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, യുവതിയില്‍ നിന്ന് കൈപ്പറ്റിയ പണം മുഴുവന്‍ തിരികെ നല്‍കാന്‍ കോടതി പ്രതിയോട് ഉത്തരവിട്ടു.
യുവതിയുടെ നിയമപരമായ ചിലവുകള്‍ നല്‍കാനും അയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.